Deshabhimani

എൽഎസ്ഡി സ്റ്റാമ്പ് കടത്ത്: കൊണ്ടുവന്നത് ഗോവയിലും ബംഗളൂരുവിലും നിന്ന്; മൂന്ന് പേർ പിടിയിൽ

LSD Stamp
വെബ് ഡെസ്ക്

Published on Nov 03, 2026, 04:42 PM | 1 min read

കൊച്ചി: ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പ് കേരളത്തിലേക്ക് കടത്തുന്ന മൂന്നു പേരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കൊച്ചി സോണൽ യൂണിറ്റ് പിടികൂടി. വടുതല സ്വദേശി ജിതിൻ ജോസ്, തൃശൂർ വെങ്കിടങ്ങ് സ്വദേശിയും നിലവിൽ ഗോവയിലെ കൊറേഗാവിൽ താമസിക്കുന്ന ഷംസുദ്ദീൻ ഖാദർ, തൃശൂർ വെങ്കിടങ്ങ് സ്വദേശിയും ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ താമസിക്കുന്ന അഫ്സൽ മുഹമ്മദാലി എന്നിവരെയാണ് പിടികൂടിയത്.


ഒക്ടോബർ 31ന് എറണാകുളത്ത് നടത്തിയ പരിശോധനയിലാണ് 99 ബ്ലോട്ടുകളിലായി 2.01 ഗ്രാം എൽഎസ്ഡി സ്റ്റാമ്പുമായി ജിതിൻ ജോസിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ലഹരിവസ്തുവിന്റെ ഒരു ഭാഗം ഷംസുദ്ദീനും മറ്റൊരു ഭാഗം അഫ്സലുമാണ് എത്തിച്ചുനൽകിയതെന്ന് വ്യക്തമായി. തുടർന്ന് എൻസിബി കൊച്ചി സോണൽ യൂണിറ്റിന്റെ പ്രത്യേക സംഘങ്ങൾ ഗോവയിലും ബെംഗളൂരുവിലും പരിശോധന നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home