Deshabhimani

ലൈം​ഗികാതിക്രമം നടത്തിയതിനും ബാറിൽ തല്ലുണ്ടാക്കിയതിനും പുറത്താക്കിയവരുടെ വക്കാലത്തുമായി സിൻഡിക്കറ്റ്

Kalady University Protest.jpg
വെബ് ഡെസ്ക്

Published on Nov 03, 2026, 04:51 PM | 1 min read

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ അധിക്ഷേപിക്കാൻ ലൈം​ഗികാതിക്രമം നടത്തിയതിനും ബാറിൽ തല്ലുണ്ടാക്കിയതിനും നടപടിനേരിട്ടവരുടെ വക്കാലത്തുമായി സിൻഡിക്കറ്റ്. അടിസ്ഥാന ആവശ്യങ്ങളുന്നയിച്ചും സംഘപരിവാർ നോമിനിയായ താൽകാലിക വൈസ് ചാൻസലർ സിസ തോമസിന്റെ പകപോക്കൽ നടപടിക്കെതിരെയും സമരം ചെയ്യുന്നവരെയാണ് സ്വഭാവദൂഷ്യത്തിന് നടപടിയെടുത്തവരുമായി കോൺ​ഗ്രസ് നേതാക്കൾ താരതമ്യപ്പെടുത്തുന്നത്.


ഉജ്വൽ ഉണ്ണി, അർജുൻ എന്നീ വിദ്യാർഥികളെ 110 ദിവസം മുൻ സിൻഡിക്കറ്റ് സസ്പെൻഡ് ചെയ്തിരുന്നു എന്നാണ് കോൺ​ഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. എബിവിപി യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ഉജ്വൽ ഉണ്ണിയെ ബാറിൽ കയറി അക്രമം നടത്തിയതിനാണ് നടപടിയെടുത്തത്. കോളേജിലെ പെൺകുട്ടിയോട് ലൈം​ഗികാതിക്രം നടത്തിയതിനാണ് അർജുനെ സസ്പെൻഡ് ചെയ്തത്.


അർജൂനെയും ഉജ്വൽ ഉണ്ണിയെയും ന്യായീകരിച്ചുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാലയിൽ തുടരുന്ന സമരത്തെ കോൺ​ഗ്രസ് അധിക്ഷേപിക്കുന്നത്. തുടക്കം മുതൽ ആർഎസ്എസ് താൽപര്യത്തിന് വഴങ്ങിയാണ് സിൻഡിക്കറ്റ് നിലപാടെടുക്കുന്നത്. രണ്ടുമാസത്തിലേറെ സസ്‌പെൻഷൻ നീട്ടിയിട്ടും വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച ആക്ഷേപം തെളിയിക്കാനാകാത്തതോടെ മാപ്പെഴുതി കൊടുക്കണമെന്ന ഉപാധി സിൻഡിക്കറ്റ് വെച്ചിട്ടുണ്ട്. മാപ്പുപറഞ്ഞാൽ സസ്‌പെൻഷൻ പിൻവലിക്കാമെന്ന ആർഎസ്‌എസ്‌ നോമിനികളുടെ ആവശ്യത്തെ വിസി പിന്തുണയ്‌ക്കുകയായിരുന്നു. ഇതിനെ കോൺഗ്രസ് അംഗങ്ങളും ശരിവെക്കുകയായിരുന്നു.


വിദ്യാർഥികൾക്കെതിരെ വൈസ്‌ ചാൻസലറും ഉന്നതവിദ്യാഭ്യാസമന്ത്രിയും ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്ന അന്വേഷണ റിപ്പോർട്ട്‌ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സിന്‍ഡിക്കറ്റ് നിലപാടിൽ പ്രതിഷേധിച്ച്‌ സര്‍വകലാശാലാ കവാടത്തില്‍ വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home