Deshabhimani

കാവിവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസം: ഡോ.ഷിജൂഖാൻ്റെ ലേഖന സമാഹാരം എം സ്വരാജ് പ്രകാശനം ചെയ്യും

Kavivalkkarikkappadunna Indian Vidyabhyasam
വെബ് ഡെസ്ക്

Published on Nov 03, 2026, 04:06 PM | 1 min read

തിരുവനന്തപുരം: ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഡോ.ഷിജൂഖാൻ്റെ പുതിയ ലേഖന സമാഹാരം 'കാവിവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ വിദ്യാഭ്യാസം' സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ് പ്രകാശനം ചെയ്യും. ബുധൻ വൈകുന്നേരം 3.30ന് തിരുവനന്തപുരം കെജിഒഎ ഹാളിലാണ് പ്രകാശനചടങ്ങ്.


ലോക്സഭ മുൻ സെക്രട്ടറി ജനറൽ പിഡിറ്റി ആചാരി ആണ് അവതാരിക എഴുതിയത്. 17 ലേഖനങ്ങൾ ഉൾക്കൊള്ളിച്ച കൃതിയാണ്. ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകർ.


അഡ്വ.വി ജോയി എംഎൽഎ അധ്യക്ഷനാകും. ആദ്യപ്രതി ചലച്ചിത്രപ്രവർത്തകൻ മധുപാൽ ഏറ്റുവാങ്ങും. മുൻ ഡിസിസി പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും. ആർ പാർവതി ദേവി പുസ്തകപരിചയം നിർവഹിക്കും. ആനാവൂർ നാഗപ്പൻ, കെ എസ് രഞ്ജിത്ത് (ചിന്ത പബ്ലിഷേഴ്സ്), ഡോ. എസ് നസീബ്, കെ എസ് സുനിൽകുമാർ, എം ഷാജഹാൻ, എൽ എസ് ലിജു എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home