വെസ്റ്റേൺ ഏഷ്യൻ യൂത്ത് റാപിഡ് ചെസ് ചാമ്പ്യൻഷിപ്പ്: പാലക്കാട് സ്വദേശിനിക്ക് രണ്ടാംസ്ഥാനം

എസ് പൗർണമി
പാലക്കാട്: വെസ്റ്റേൺ ഏഷ്യൻ യൂത്ത് റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് സ്വദേശിനിക്ക് രണ്ടാം സ്ഥാനം. കണ്ണാടി പരപ്പനയില്‍ ഷാജിയുടെയും സ്വാതിയുടെയും മകള്‍ എസ് പൗർണമിയ്ക്കാണ് അഭിമാനനേട്ടം. അണ്ടർ 18 ഗേൾസ് വിഭാഗത്തിലാണ് പൗർണമി മത്സരിച്ചത്.
2019ൽ അണ്ടർ 10 ഗേൾസ് വിഭാഗത്തിലും പൗർണമി വെള്ളിമെഡൽ നേടിയിട്ടുണ്ട്. അതേവർഷം നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിൽ ഏഴാം സ്ഥാനവും നേടി. 2021ൽ നാഷണൽ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കി.









0 comments