ദുലീപ് ട്രോഫി ബംഗളൂരുവിൽ


Sports Desk
Published on Jul 31, 2025, 12:00 AM | 1 min read
ബംഗളൂരു
ദുലീപ് ട്രോഫി ക്രിക്കറ്റ് ആഗസ്ത് 28മുതൽ സെപ്തംബർ 15 വരെ ബംഗളൂരുവിൽ നടക്കും. മേഖലകളായി തിരിച്ച് ആറ് ടീമുകളാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് മത്സരങ്ങൾ.
ദക്ഷിണ മേഖല, മധ്യ മേഖല, പശ്ചിമ മേഖല, കിഴക്കൻ മേഖല, വടക്കൻ മേഖല, വടക്കുകിഴക്കൻ മേഖല എന്നീ ടീമുകളാണ് ടൂർണമെന്റിൽ. ദക്ഷിണ, പശ്ചിമ മേഖലകൾ നേരിട്ട് സെമിയിൽ കടന്നിട്ടുണ്ട്. ബാക്കി നാല് ടീമുകൾ സെമി സ്ഥാനത്തിനായി ഏറ്റുമുട്ടും. സെപ്തംബർ 11നാണ് ഫൈനൽ. ദക്ഷിണ മേഖലയിൽ അഞ്ച് മലയാളിതാരങ്ങളുണ്ട്.









0 comments