ad
Deshabhimani

ഐപിഎല്ലിൽ ചെന്നൈയ്ക്ക് തിരിച്ചടി; പരിക്കേറ്റ താരം കളിക്കില്ല

ഐപിഎല്ലിൽ ചെന്നൈയ്ക്ക് തിരിച്ചടി; പരിക്കേറ്റ താരം കളിക്കില്ല
വെബ് ഡെസ്ക്

Published on Mar 30, 2026, 09:32 AM | 1 min read

ചെന്നൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംങ്സിന് വീണ്ടും തിരിച്ചടി. പേസർ നഥാൻ എല്ലിസിനും, എംഎസ് ധോണിക്കും പിന്നാലെ ദക്ഷിണാഫ്രിക്കൻ മധ്യനിര ബാറ്റർ ഡെവാൾഡ് ബ്രെവിസിനും പരിക്ക്. ഇന്ന് ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന സീസണിലെ ആദ്യ പോരാട്ടത്തിൽ ഇരുവരും കളിക്കില്ല. സൈഡ് സ്ട്രെയിൻ കാരണമാണ് ബ്രെവിസ് ടീമിൽ നിന്ന് പുറത്തായതെന്ന് ചെന്നൈ ഔദ്യോഗികമായി സ്ഥിരീകരിച്ചു.


പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് മൂലം ബ്രെവിസിന് വിശ്രമം വേണ്ടിവരുമെന്നും, ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്ത ശേഷം മാത്രമേ താരം കളത്തിലിറങ്ങൂ എന്നും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. ഏപ്രിൽ 3ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ബ്രെവിസ് കളിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കഴിഞ്ഞ സീസണിലും, ട്വന്റി20 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ താരം ജൂനിയർ എബിഡി എന്നാണ് അറിയപ്പെടുന്നത്. അതിവേഗത്തിൽ റൺസ് ഉയർത്തുന്ന ബ്രെവിസിന്റെ പരിക്ക് ചെന്നൈയ്ക്ക് തിരിച്ചടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home