ദേവജിത്ത് സൈകിയ ബിസിസിഐ സെക്രട്ടറി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾബോർഡ് (ബിസിസിഐ) സെക്രട്ടറിയായി ദേവജിത്ത് സൈകിയയെ തെരഞ്ഞെടുത്തു. ജയ്‌ഷാ ഐസിസി ചെയർമാനായ സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു അമ്പത്താറുകാരൻ.
അസം ടീമിൽ വിക്കറ്റ്‌കീപ്പറായിരുന്നു. തുടർന്ന് അഭിഭാഷകനും ആർബിഐയിൽ ഉദ്യോഗസ്ഥനുമായി. 2016 മുതൽ ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാണ്. 2019ൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി. 2022ൽ ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി. പ്രഭ്‌തേജ് സിങ് ഭാട്ടിയയെ പുതിയ ട്രഷററായും ബിസിസിഐ യോഗം തെരഞ്ഞെടുത്തു.









0 comments