മുകേഷ് ലഖ്‌നൗവിനെ ഒതുക്കി

നാല് വിക്കറ്റെടുത്ത ഡൽഹിയുടെ മുകേഷ് കുമാർ
ലഖ്‌നൗ : ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചു.
സ്കോർ: ലഖ്‌നൗ 159/6, ഡൽഹി 161/2
നാല് വിക്കറ്റെടുത്ത പേസർ മുകേഷ് കുമാറാണ് ലഖ്‌നൗ ബാറ്റിങ്നിരയെ തളച്ചത്.
അർധ സെഞ്ചുറി നേടിയ കെ എൽ രാഹുലും (57) അഭിഷേക് പോറലും (51) വിജയമൊരുക്കി. രാഹുലും അക്സർ പട്ടേലും (34) പുറത്തായില്ല. ലഖ്നൗവിനായി എയ്ദൻ മാർക്രം 52 റണ്ണെടുത്തു.









0 comments