ad
Deshabhimani

print edition ഡൽഹിക്ക്‌ സ്‌പിൻ കുരുക്ക്‌

delhi capitals

ന്യൂഡൽഹി അരുൺ ജെയ്--റ്റ്--ലി സ്--റ്റേഡിയത്തിൽ നടന്ന ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ഓപ്പണർ പതും നിസങ്കയെ 
കൊൽക്കത്ത വിക്കറ്റ് കീപ്പർ അങ്ക്കൃഷ് രഘുവംശി സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നു /ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on May 09, 2026, 12:57 AM | 1 min read

ന്യൂഡൽഹി: സ്‌പിന്നർമാരുടെ മികവിൽ ഡൽഹി ക്യാപിറ്റൽസിനെ കുരുക്കി കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌. ഐപിഎൽ ക്രിക്കറ്റിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ഡൽഹി എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 142 റണ്ണാണെടുത്തത്‌. സ്‌പിന്നർമാരായ അനുകൂൽ റോയിയും സുനിൽ നരെയ്‌നും ഡൽഹി ബാറ്റർമാരെ വട്ടംകറക്കി. പേസർമാരും മികവുകാട്ടി. ടോസ്‌ നേടിയ കൊൽക്കത്ത ക്യാപ്‌റ്റൻ അജിൻക്യ രഹാനെ ഡൽഹിയെ ബാറ്റിങ്ങിന്‌ അയച്ചു.


ഓപ്പണർമാരായ പതും നിസങ്കയും (29 പന്തിൽ 50) കെ എൽ രാഹുലും (14 പന്തിൽ 23) മികച്ച തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 49 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ, രാഹുലിനെ കാർത്തിക്‌ ത്യാഗി പുറത്താക്കിയതോടെ ഡൽഹി തകരാൻ തുടങ്ങി. നിസങ്കയെ ഒരറ്റത്ത്‌ നിർത്തി മറ്റ്‌ ഡൽഹി ബാറ്റർമാരെല്ലാം ക്രീസൊഴിഞ്ഞു. നിതീഷ്‌ റാണ (8), സമീർ റിസ്‌-വി (3), ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്‌ (2) എന്നിവർ വേഗം പുറത്തായതോടെ അഞ്ചിന്‌ 89 റണ്ണിലേക്ക്‌ ഡൽഹി വീണു. ക്യാപ്‌റ്റൻ അക്‌സർ പട്ടേലിന്‌ 22 പന്തിൽ 11 റണ്ണാണ്‌ നേടാനായത്‌.


പത്ത്‌ മുതൽ 17 വരെയുള്ള ഓവറുകളിൽ ഒറ്റ ബ‍ൗണ്ടറി പോലും നേടാനായില്ല. 28 പന്തിൽ 39 റണ്ണെടുത്ത അശുതോഷ്‌ ശർമയാണ്‌ 100 കടത്താൻ സഹായിച്ചത്‌. നരെയ്‌ൻ നാലോവറിൽ 17 റൺ വഴങ്ങിയാണ്‌ ഒരു വിക്കറ്റ്‌ നേടിയത്‌. അനുകൂൽ, കാർത്തിക്‌ ത്യാഗി എന്നിവർ രണ്ട്‌ വീതം വിക്കറ്റ്‌ നേടി.



ഹെെദരാബാദ്

11

7

4

14

പഞ്ചാബ്

10

6

3

13

ബംഗളൂരു

10

6

4

12

രാജസ്ഥാൻ

10

6

4

12

ഗുജറാത്ത്‌

10

6

4

12

ചെന്നൈ

10

5

5

10

ഡൽഹി

10

4

6

8

കൊൽക്കത്ത

9

3

5

7

മുംബൈ

10

3

7

6

ലഖ്‌ന‍ൗ

10

3

7

6




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home