ad
Deshabhimani

'തല' വരാൻ വൈകും; ചെന്നൈ ആരാധകർക്ക് നിരാശ

'തല' വരാൻ വൈകും; ചെന്നൈ ആരാധകർക്ക് നിരാശ

എംഎസ് ധോണി

വെബ് ഡെസ്ക്

Published on Apr 08, 2026, 07:00 PM | 1 min read

ചെന്നൈ : ഐപിഎൽ 2026 സീസണിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി പ്രതിസന്ധി നേരിടുന്ന ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി എംഎസ് ധോണിയുടെ പരിക്ക്. ഏപ്രിൽ 11ന് ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ ധോണി കളിക്കില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥൻ സ്ഥിരീകരിച്ചു.


കാലിലെ പേശിവലിവിനെ തുടർന്ന് റിഹാബിലിറ്റേഷനിലുള്ള താരം നെറ്റ്സിൽ പരിശീലനം തുടങ്ങിയെങ്കിലും, പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ ഒരാഴ്ച കൂടി വേണ്ടിവരുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. പ്രധാന താരങ്ങളുടെ പരിക്കും ബാറ്റിങിലെയും ബൗളിങിലെയും ഫോമില്ലായ്മയും ടീമിനെ വലയ്ക്കുന്നതിനിടെയാണ വാർത്ത പുറത്തുവരുന്നത്.


ഫിനിഷിങ് റോളിൽ മാത്രമല്ല, ഗ്രൗണ്ടിൽ നായകൻ ഋതുരാജ് ഗെയ്‌ക്‌വാഡിന് സമ്മർദ്ദഘട്ടങ്ങളിൽ കൃത്യമായ ഉപദേശങ്ങൾ നൽകുന്നതിലും ധോണിയുടെ അഭാവം ടീമിനെ കാര്യമായി ബാധിക്കുന്നു. പരാജയങ്ങളിൽ നിന്ന് കരകയറി ആധിപത്യം സ്ഥാപിക്കാൻ ഡൽഹിക്കെതിരെ വിജയം അനിവാര്യമാണെന്നിരിക്കെ, ധോണിയുടെ അസാന്നിധ്യം ആരാധകരെയും ടീമിനെയും ഒരുപോലെ ആശങ്കയിലാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home