സി കെ നായിഡു ട്രോഫി; വിദർഭയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ വിദർഭയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് 16 അംഗ ടീമിൻ്റെ ക്യാപ്റ്റൻ. ഒക്ടോബർ 27 മുതൽ 30 വരെ നാഗ്പൂരിലാണ് വിദർഭയ്ക്കെതിരെയുള്ള മത്സരം. ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ ലീഡ് നേടിയ കേരളം രണ്ടാം മത്സരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ തോൽവി വഴങ്ങിയിരുന്നു. നിലവിൽ 15 പോയിൻ്റാണ് കേരളത്തിനുള്ളത്.
കേരള ടീം - അഹമ്മദ് ഇമ്രാൻ (ക്യാപ്റ്റൻ), അക്ഷയ് എസ്.എസ് (വിക്കറ്റ് കീപ്പർ), പവൻ ശ്രീധർ (വിക്കറ്റ് കീപ്പർ), ആകർഷ് എ കൃഷ്ണമൂർത്തി , കൃഷ്ണ നാരായൺ എ.പി,ഗോവിന്ദ് ദേവ് ഡി പൈ, മാധവ് കൃഷ്ണ, വിജയ് എസ് വിശ്വനാഥ്, കൈലാസ് ബി നായർ, ആദിത്യ ബൈജു, ജിഷ്ണു എ, മുഹമ്മദ് ഇനാൻ, അർജുൻ ആർ നായർ, അഭിറാം എസ് , അബിൻ ജെ ലാൽ, അർജുൻ വേണുഗോപാൽ.









0 comments