Deshabhimani

വൈദ്യുതിഭവനിലെ അനിശ്ചിതകാല ധർണ അഞ്ചാം ദിവസത്തിലേക്ക്‌

വൈദ്യുതിഭവനുമുന്നിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തുടരുന്ന അനിശ്ചിതകാലസമരത്തിന്റെ 
നാലാംദിനം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 23, 2026, 11:18 PM | 1 min read

തിരുവനന്തപുരം

കൊല്ലം ജില്ലയിലെ കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ സസ്‌പെൻഡ്‌ ചെയ്‌ത നടപടിക്കെതിരെ വൈദ്യുതിഭവനുമുന്നിലെ അനിശ്ചിതകാല ധർണ അഞ്ചാം ദിവസത്തിലേക്ക്‌. ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ധർണയുടെ നാലാംദിനം സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനി ഉമ്മൻ മാത്യു, കിഷോർ കുമാർ, ആശാദേവി എന്നിവരെ കൊല്ലം ഡെപ്യൂട്ടി ചീഫ് എൻജിനിയർ സസ്‌പെൻഡ്‌ ചെയ്‌ത നടപടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ സമരം. വർക്കേഴ്സ് അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ജസീല ബീവി അധ്യക്ഷയായി. കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം ഡി ജോർജ്‌, ധനേഷ്, കെ യു വിനോദ്, ഉണ്ണിക്കൃഷ്ണൻ നായർ, ദീപു, ലാലു, അനിൽ കുമാർ, സുധീർ, മനോജ്‌, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home