Deshabhimani

സെക്രട്ടറിയറ്റ് മാർച്ചും ധർണയും

secratariet march.jpg

ആർട്ടിസാൻസ് യൂണിയൻ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചും ധർണയും സിഐടിയു ജില്ലാ പ്രസിഡന്റ് 
കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 11:23 PM | 1 min read

ചാല

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചും ധർണയും സിഐടിയു ജില്ലാ പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് ബി ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ, സംസ്ഥാന സെക്രട്ടറി ഐ ശ്രീദേവി, ജില്ലാ ട്രഷറർ പി ജി രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സാബു, എസ് ശശികല, എം മണികണ്ഠൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി ശിവദാസൻ, പി രാജപ്പൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കുമാരൻ, ഷിബുകുമാർ എന്നിവർ സംസാരിച്ചു. നിർമാണത്തൊഴിലാളി ക്ഷേമനിധിയെ തകർക്കുന്ന സെസ് പരിധി വർധന പിൻവലിക്കുക, നിർമാണത്തൊഴിലാളി ആനുകൂല്യങ്ങൾ കുടിശ്ശിക തീർത്ത് നൽകുക, ക്ഷേമനിധി പെൻഷൻ 3000 രൂപയാക്കുക, പരമ്പരാഗത ആർട്ടിസാൻസുകളുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ വിവിധ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home