Deshabhimani

ശിശുക്ഷേമ സമിതിക്ക്‌ പുതിയ കെട്ടിടമായി

sisukshemasamithy.jpg
വെബ് ഡെസ്ക്

Published on Oct 23, 2026, 11:20 PM | 1 min read

തിരുവനന്തപുരം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം മന്ത്രി ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്‌തു. സ്മാർട്ട് സിറ്റി പദ്ധതിയുടെ സഹായത്തോടെ നവീകരിച്ച നാലുനില കെട്ടിടത്തിൽ വിശാലമായ ഹാൾ, പ്രധാന ഓഫീസ്, ലൈബ്രറി, ഡോൾ മ്യൂസിയം, താമസിക്കാനുള്ള ഇടം, അടുക്കള, മെഡിക്കൽ കെയർ യൂണിറ്റ്, കളിസ്ഥലം, എന്നിവയാണുള്ളത്‌. ശിശുദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ‘വർണോത്സവം' കലോത്സവത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രി സി പി ജോൺ അധ്യക്ഷനായി. മേയർ വി വി രാജേഷ്, വി ജോയി എംഎൽഎ, കൗൺസിലർ ജി വേണുഗോപാൽ, ഷീബ ജോർജ്, ജി എൽ അരുൺ ഗോപി, കെ ജയപാൽ തുടങ്ങിയവർ സംസാരിച്ചു. ​

അവസാനനിമിഷം ഗേഹയും

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുമ്പ് കൃത്യം 8.36ന് പുതിയ അതിഥിയും അമ്മത്തൊട്ടിലിലെത്തി. ഏഴ് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്‌ മന്ത്രി ബിന്ദു കൃഷ്‌ണ ‘ഗേഹ’ എന്ന പേരും നൽകി. പുതിയ ഗൃഹം തേടി വന്നവൾ എന്നാണ്‌ പേരിന്റെ അർഥം. അമ്മത്തൊട്ടിലിലെ 1005–-ാമത്തെ കുഞ്ഞാണ് ഗേഹ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home