Deshabhimani

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 
ജില്ലാ മത്സരം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2026, 11:26 PM | 1 min read

തിരുവനന്തപുരം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 15–ാമത്‌ സീസൺ ജില്ലാ മത്സരം ഞായറാഴ്‌ച. വഴുതക്കാട്‌ കോട്ടൻഹിൽ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒന്പതിന്‌ വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന്‌ ക്വിസ്‌, പ്രസംഗ മത്സരങ്ങളും ശാസ്‌ത്ര പാർലമെന്റും ആരംഭിക്കും. സബ്‌ജില്ലാ മത്സരത്തിൽ എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗം ക്വിസ്‌ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്‌. സബ്‌ജില്ലാ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർ ജില്ലാ പ്രസംഗ മത്സരത്തിലും പങ്കെടുക്കും. ക്വിസിൽ ഒന്നാം സ്ഥാനക്കാർക്ക്‌ 10,000, രണ്ടാം സ്ഥാനക്കാർക്ക്‌ 5000 എന്നിങ്ങനെ സമ്മാനമായി ലഭിക്കും. പ്രസംഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക്‌ 5000, രണ്ടാം സ്ഥാനക്കാർക്ക്‌ 3000 രൂപയുമാണ്‌ സമ്മാനം. പുറമേ മെമന്റോയും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിൽ പങ്കെടുക്കാനെത്തുന്ന സബ്‌ജില്ലാതല വിജയികൾ സാക്ഷ്യപത്രവും സ്‌കൂൾ തിരിച്ചറിയൽ രേഖയും കരുതണം. വിജയികൾ നവംബർ 15ന്‌ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക്‌ അർഹരാകും. സയൻസ്‌ ക്ലബ്ബിലെ കുട്ടികളെ പങ്കെടുപ്പിച്ച്‌ സംഘടിപ്പിക്കുന്ന ശാസ്‌ത്ര പാർലമെന്റിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക്‌ www.deshabhimani.com ൽ രജിസ്‌റ്റർ ചെയ്യാം. ശാസ്‌ത്രബോധം കുട്ടികളിൽ വിഷയത്തിൽ ഐഎസ്‌ആർഒ റിട്ട. സയന്റിസ്റ്റ്‌ എൻ ആർ സി നായർ, നിർമിതബുദ്ധിയിൽ എ പോൾട്ടൻ എന്നിവർ ക്ലാസ്‌ നയിക്കും. ശാസ്‌ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home