ജനാധിപത്യ ഇന്ത്യക്കായ് കെഎസ്‌ടിഎ അധ്യാപക കൂട്ടായ്മ 27ന്

ജനാധിപത്യ ഇന്ത്യക്കായ് കെഎസ്‌ടിഎ അധ്യാപക കൂട്ടായ്മ 27ന്
പാലക്കാട്
എസ്‌ഐആർ റദ്ദാക്കുക, തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌ടിഎ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അധ്യാപക കൂട്ടായ്മ 27ന് നടക്കും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ, സാഹിത്യകാരൻ വൈശാഖൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു, കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ എൻ സുകുമാരൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, നാടൻപാട്ട് കലാകാരൻ പുതുശേരി ജനാര്‍ദനൻ എന്നിവർ പങ്കെടുക്കും.









0 comments