Deshabhimani

ദേശീയ പതാകയേന്തി ജനകീയ മാർച്ച്

ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൃശൂർ നഗരത്തിൽ സിഐടിയു, കെഎസ് കെടിയു, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ച്

ജന്തർ മന്തർ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൃശൂർ നഗരത്തിൽ സിഐടിയു, കെഎസ് കെടിയു, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ച്

വെബ് ഡെസ്ക്

Published on Oct 24, 2026, 12:04 AM | 1 min read

​തൃശൂർ വോട്ടവകാശം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക, ഗ്യാനേഷ് കുമാറിനെ നീക്കി വിചാരണ ചെയ്യുക, ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ദേശീയ പതാകയേന്തി ജനകീയ മാർച്ച് നടത്തി. സിഐടിയു, കെഎസ്‌കെടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകൾ സംയുക്തമായാണ്‌ തൃശൂർ ഏജീസ്‌ ഓഫീസിലേക്ക്‌ ജനകീയ മാർച്ച് നടത്തിയത്‌. സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഗ്രീഷ്‌മ അജയഘോഷ്‌ അധ്യക്ഷനായി. കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ബി എൽ ബാബു, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ ശീതൾ ഡേവിസ്‌, എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ എസ്‌ ദേവിക, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഐ കെ വിഷ്‌ണുദാസ്‌, ഏരിയ സെക്രട്ടറി ടി നരേന്ദ്രൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home