Deshabhimani

സംയുക്ത കർഷക നൈറ്റ് മാർച്ച്

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷക സമിതി നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ 
നടത്തിയ നൈറ്റ് മാർച്ച്

വെബ് ഡെസ്ക്

Published on Oct 24, 2026, 12:02 AM | 1 min read

തൃശൂർ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഏ രിയ കേന്ദ്രങ്ങളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തൃശൂർ നഗരത്തിൽ പാറമേക്കാവ്‌ ക്ഷേത്രത്തിനുമുന്നിൽനിന്ന്‌ കർഷക മാർച്ച്‌ ആരംഭിച്ചു. പട്ടാളംറോഡിലെ ഹെഡ്‌ പോസ്‌റ്റാഫീസിനുമുന്നി ൽ നടന്ന പ്രതിഷേധയോഗം കർഷകസംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി ഉദ്ഘാടനം ചെയ്‌തു. കുന്നംകുളത്ത്‌ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ എം ബാലാജിയും വടക്കാഞ്ചേരിയിൽ കർഷക സംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി ഐ സജിതയും കൊടുങ്ങല്ലൂരിൽ കിസാൻസഭ സംസ്ഥാന പ്രസിഡന്റ്‌ കെ വി വസന്തകുമാറും ഇരിങ്ങാലക്കുടയിൽ കിസാൻസഭ ജില്ലാ സെക്രട്ടറി കെ കെ രാജേന്ദ്രബാബുവും ചാവക്കാട്‌ കിസാൻസഭ ജില്ലാ പ്രസിഡന്റ്‌ എം വി സുരേഷും ഉദ്‌ഘാടനം ചെയ്‌തു. ചേലക്കരയിൽ കെ ആർ സത്യ ൻ, മണലൂരിൽ എൻ കെ സുബ്രഹ്മണ്യൻ, നാട്ടികയിൽ വി എസ്‌ സുനിൽകുമാർ, മാളയിൽ സിദ്ധാർഥൻ പട്ടേപ്പാടം, വള്ളത്തോൾനഗർ പി എ ബാബു, പുഴയ്ക്കൽ എം എൻ സത്യൻ, ചേർപ്പ്‌ പി ആർ വർഗീസ്‌, ചാലക്കുടി പി കെ ഡേവിസ്‌, കൊടകര ടി എ രാമകഷ്‌ണൻ, ഒല്ലൂർ കെ വി സജു, മണ്ണുത്തി എം എം അവറാച്ചൻ എന്നിവർ നൈറ്റ്‌മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home