ഇവിടെയും ജന്തർ മന്തർ

യൂത്ത് പ്രൊട്ടസ്റ്റ് ഫോറം സംഘടിപ്പിച്ച ചലോ ജന്തര്‍ മന്തറില്‍ പങ്കെടുക്കാനെത്തിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെയ്സ് ആര്‍ട്ട് ചെയ്യുന്നു
തൃശൂര്‍
പ്രതിഷേധത്തിന് തെരുവ് വേദിയായപ്പോൾ യുവതയുടെ ശബ്ദത്തിന് ആവേശത്തിന്റെ തീക്ഷ്ണത. കൈകളിൽ ഭരണഘടനയും ദേശീയ പതാകയും ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകൾ. നെഞ്ചിൽ ജനാധിപത്യത്തിന്റെ രാഷ്ട്രീയം. ആവേശത്തോടെ യുവാക്കൾ പ്രഖ്യാപിച്ചു: “ഇവിടെയും ജന്തർ മന്തർ!'' മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് പ്രൊട്ടസ്റ്റ് ഫോറം സംഘടിപ്പിച്ച ‘ചലോ ജന്തർ മന്തർ’ യുവതയുടെ രാഷ്ട്രീയ ജാഗ്രതയുടെ ഉജ്വല പ്രകടനമായി. സാഹിത്യ അക്കാദമിയിൽനിന്ന് ആരംഭിച്ച മാർച്ച് സർഗാത്മകതയും പ്രതിരോധവും കൈകോർത്ത ജനകീയ പ്രഖ്യാപനമായിരുന്നു. ഔപചാരികതകളുടെ അതിരുകൾ മറികടന്ന് അവർ പാടി, ആടി, വരച്ചു, അഭിനയിച്ചു, ചിരിച്ചു. ഓരോ ആവിഷ്കാരവും പ്രതിഷേധത്തിന് പുതിയ ഊർജം പകർന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ ഉയരുന്ന ജനാധിപത്യ ശബ്ദം തൃശൂര്‍ നഗരത്തിലും പ്രതിധ്വനിച്ചു. ഇ എം എസ് സ്ക്വയറില്‍ മാര്‍ച്ച് സമാപിച്ചതോടെ അവിടെ ഔപചാരികതയൊട്ടുമില്ലാത്ത ഐക്യദാര്‍ഢ്യ സദസ്സായി. ജനാധിപത്യം നോക്കിനിൽക്കാനുള്ളതല്ല, കാത്തുസൂക്ഷിക്കാനുള്ളതാണെന്ന് യുവത്വം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. സാറാ ജോസഫ്, മൈത്രേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചലോ ജന്തര്‍ മന്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേരാണ് ഇ എം എസ് സ്ക്വയറിലേക്ക് എത്തിയത്. ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലെറ്റര്‍ ക്യാംപെയിനും സംഘടിപ്പിച്ചു. ചലോ ജന്തര്‍ മന്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയവര്‍ അവരുടെ പ്രതിഷേധവും നിലപാടും കത്തുകളിലൂടെ അറിയിച്ചു. ഊരാളി ബാന്‍ഡിന്റെ സംഗീതപരിപാടിയും അരങ്ങേറി. മാര്‍ച്ച് സാഹിത്യ അക്കാദമി സെക്രട്ടറി എം പി സുരേന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്തു.









0 comments