Deshabhimani

സ്ഫോടനത്തിൽ വീട്‌ തകർന്ന സംഭവം വയോധികയ‍്ക്കെതിരെ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2026, 12:00 AM | 1 min read

▶ സ്ഫോടനത്തിൽ വീട്‌ തകർന്ന സംഭവം

വയോധികയ‍്ക്കെതിരെ കേസെടുത്തു

ഒറ്റപ്പാലം

അമ്പലപ്പാറ കടമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച്‌ വീട്‌ തകർന്ന സംഭവത്തിൽ വീട്ടമ്മയ്‌ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. കടമ്പൂർ മാണിക്യംപാറ ചേറുങ്ങോട്ടിൽ ജാനകിക്കെതിരെയാണ്‌ (68) കേസ്‌. മകൻ ഷാജേഷ്‌കുമാറി(45) ന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്‌. വ്യാഴം രാത്രി 12.30 ഓടെയാണ് സ്ഫോടനം. സ്ഫോടനത്തിൽ ജാനകിയുടെ വീട് പൂർണമായും തകർന്ന്‌ മേൽക്കൂര നിലംപൊത്തി. വീട്ടുപകരണങ്ങളും നശിച്ചു. സമീപത്തെ മൂന്ന്‌ വീടുകളുടെ ജനൽച്ചില്ലുകളും ഓടും കുടിവെള്ള പൈപ്പ് ലൈനുകളും തകർന്നു. കൊട്ടേക്കാട്ടിൽ ഗീത, ചേറുങ്ങോട്ടിൽ സരോജിനി, ഗംഗാധരൻ എന്നിവരുടെ വീടിന്റെ ജനൽച്ചില്ലുകളും മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരകളിലെ ഓടുകൾ 200 മീറ്റർ അകലെ റോഡിലേക്ക് തെറിച്ചുവീണു. സ്‌ഫോടക വസ്‌തുക്കൾ അനധികൃതമായി കൈവശം വച്ചതിന്‌ ജാനകിയുടെ പേരിൽ 2024ൽ ഒറ്റപ്പാലം പോലീസ്‌ കേസെടുത്തിരുന്നു. സ്ഫോടനത്തെ തുടർന്ന് പടക്കശേഖരം എങ്ങനെ വീട്ടിലെത്തിയെന്നും സ്‌ഫോടന കാരണം എന്തെന്നുമുൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home