വോക്‌സ് ഇംഗ്ലീഷ് കുപ്പായമഴിച്ചു


Sports Desk
Published on Sep 30, 2025, 12:04 AM | 1 min read
ലണ്ടൻ
ആഷസ് ടെസ്‌റ്റ് ക്രിക്കറ്റിനുള്ള ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ട് പേസർ ക്രിസ് വോക്‌സ് ദേശീയ കുപ്പായമഴിച്ചു. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ തോളെല്ലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്നു മുപ്പത്താറുകാരൻ. ശാരീരികക്ഷമത വീണ്ടെടുത്തിരുന്നില്ല. ഭാവിപദ്ധതികളിൽ വലംകൈയൻ ഇല്ലെന്ന് ടീം ഡയറക്ടർ അറിയിച്ചിരുന്നു. 2011ൽ അരങ്ങേറിയ വോക്‌സ് 62 ടെസ്റ്റിലും 122 ഏകദിനത്തിലും 33 ട്വന്റി20യിലും കളിച്ചു. ആകെ 396 വിക്കറ്റുണ്ട്. ടെസ്റ്റിൽ ഒരു സെഞ്ചുറിയുമുണ്ട്. നവംബർ 21നാണ് ഓസ്‌ട്രേലിയയുമായുള്ള അഞ്ച് മത്സര ആഷസ് പരമ്പര തുടങ്ങുന്നത്.









0 comments