print edition ഐപിഎൽ ക്രിക്കറ്റ്; ചെന്നെെ പുറത്ത്

അഹമ്മദാബാദ്: ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റണ്ണിന് തോറ്റ് ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തായി. ഗുജറാത്ത് പേസർമാരായ മുഹമ്മദ് സിറാജും കഗീസോ റബാദയും സ്‌പിന്നർ റാഷിദ്‌ഖാനും മൂന്ന് വിക്കറ്റ് വീതം നേടി ചെന്നൈയുടെ നടുവൊടിച്ചു.
സ്‌കോർ: ഗുജറാത്ത് 229/4, ചെന്നെ 140(13.4).
ചെന്നൈ നിരയിൽ ശിവംദുബെ(47) മാത്രമാണ് ചെറുത്ത്‌നിന്നത്. ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് നേടിയത് 16 റൺ. സഞ്‌ജു സാംസൺ സിറാജിന്റെ ആദ്യ പന്തിൽ ജോസ് ബട്‌ലർ പിടിച്ച് റണ്ണെടുക്കാതെ പുറത്തായി.
മൂന്ന് അർധസെഞ്ചുറികളുടെ കരുത്തിലാണ് ഗുജറാത്ത് റൺകോട്ട കെട്ടിയത്.
ഓപ്പണർ സായ് സുദർശൻ (53 പന്തിൽ 84), ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (37 പന്തിൽ 64), വിക്കറ്റ്‌കീപ്പർ ജോസ് ബട്‌ലർ (27 പന്തിൽ 57*) എന്നിവരാണ് തകർത്തടിച്ചത്. ഗില്ലും സായ് സുദർശനും 125 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ട്വന്റി20യിൽ 6000 റൺ തികച്ചാണ് ഗില്ലിന്റെ മടക്കം. ഏഴ് ഫോറും മൂന്ന് സിക്‌സറുമടിച്ചു. ഇൗ സീസണിൽ 616 റണ്ണായി.
സായ് സുദർശൻ 35 പന്തിൽ തുടർച്ചയായി അഞ്ചാം അർധസെഞ്ചുറി കണ്ടെത്തി. ഏഴ് ഫോറും നാല് സിക്‌സറുമടിച്ചു. 638 റണ്ണോടെ ബാറ്റർമാരിൽ ഒന്നാമതാണ്. രണ്ടാം ഓവറിൽ പന്ത് പിടിക്കുന്നതിനിടെ കൈവിരലിന് പരിക്കേറ്റതിനാൽ സഞ്‌ജു സാംസണിന് പകരം ഉർവിൽ പട്ടേൽ വിക്കറ്റ്‌കീപ്പറായി.









0 comments