തിരിച്ചുവരാൻ ചെന്നൈ

ആയുഷ് മാത്രെ
മുംബൈ : വമ്പൻമാരുടെ പോരിൽ തെളിയാൻ ചെന്നൈ സൂപ്പർ കിങ്സ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 176 റൺ. രവീന്ദ്ര ജഡേജയും (35 പന്തിൽ 53) ശിവം ദുബെയും (32 പന്തിൽ 50) നേടിയ അർധസെഞ്ചുറികളാണ് തുണയായത്. പതിനേഴാം വയസ്സിൽ അരങ്ങേറിയ ആയുഷ് മാത്രെ 15 പന്തിൽ 32 റണ്ണുമായി വരവറിയിച്ചു. പരിക്കേറ്റ് ഐപിഎല്ലിൽനിന്ന് പുറത്തായ ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദിന് പകരക്കാരനായി എത്തിയ മുംബൈ സ്വദേശി നാല് ഫോറും രണ്ട് സിക്‌സറും അടിച്ച് അരങ്ങേറ്റം ഗംഭീരമാക്കി.
ഓപ്പണർമാരായ ഷെയ്‌ഖ് റഷീദും (19) രചിൻ രവീന്ദ്രയും (5) തിളങ്ങിയില്ല. ക്യാപ്‌റ്റൻ മഹേന്ദ്രസിങ് ധോണിയുടെ സംഭാവന ആറ് പന്തിൽ നാല് റൺമാത്രം. നാലാമനായി ക്രീസിലെത്തിയ ജഡേജ നാല് ഫോറും രണ്ട് സിക്‌സറുമടിച്ച് പുറത്താവാതെനിന്നു. മുംബൈയ്‌ക്കായി ജസ്‌പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു. ഐപിഎൽ പകുതി പിന്നിടുമ്പോൾ ചെന്നൈ അവസാനസ്ഥാനത്താണ്.









0 comments