കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 3 റൺസിന് വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശകരമായ നാലാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 3 റൺസിന്റെ ആവേശകരമായ ജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കൊച്ചി 19 ഓവറിൽ 145 റൺസിന് ഓൾ ഔട്ടായി.
കാലിക്കറ്റിനായി സൽമാൻ നിസാർ 47 റൺസും കൃഷ്ണ ദേവൻ 17 പന്തിൽ 40 റൺസും നേടി. കൃഷ്ണ ദേവന്റെ തകർപ്പൻ ഇന്നിംഗ്സിൽ നാല് സിക്സുകൾ ഉൾപ്പെട്ടു. കൊച്ചിക്കായി ബേസിൽ തമ്പി 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും കെഎം ആസിഫ് ,സാലി സാംസൺ എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി
കൊച്ചിക്കായി സുരേഷ് സച്ചിൻ 32 റൺസും മുഹമ്മദ് ആഷിഖ് 23 റൺസും നേടി പൊരുതി. എന്നാൽ അവസാനഘട്ടത്തിൽ വിക്കറ്റുകൾ നഷ്ടമായതോടെ ലക്ഷ്യത്തിലെത്താനായില്ല. കാലിക്കറ്റിനായി ആതിഫ് ബിൻ അഷ്റഫ്, ഇബ്നുൽ അഫ്താബ്, ഹരികൃഷ്ണൻ എംയു എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.










0 comments