പൂവോണം:' 216.22 ഹെക്ടറിൽ പൂക്കൃഷി

വർക്കലയിലെ പൂകൃഷി
തിരുവനന്തപുരം
ജില്ലയിൽ ഇത്തവണ ഓണത്തിന് പൂക്കൃഷിയിറക്കിയത് 216.22 ഹെക്ടറിൽ. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പുറത്തിറക്കിയ പൂവിളി 2026 റിപ്പോർട്ടനുസരിച്ച് വർക്കല നിയോജകമണ്ഡലത്തിലാണ് (44.32ഹെക്ടർ) ഇത്തവണ ഏറ്റവും കൂടുതൽ പൂക്കൃഷി. ബ്ലോക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിൽ വർക്കല ബ്ലോക്കും (46.14 ഹെക്ടർ) ചെമ്മരുതി പഞ്ചായത്തുമാണ് (21.34) ഒന്നാമത്. തദ്ദേശസ്ഥാപനങ്ങൾ, കൃഷിവകുപ്പ്, കൂട്ടായ്മകൾ എന്നിവ ചേർന്നാണ് പൂക്കൃഷിയിറക്കിയത്. ആകെ കൃഷിയുടെ 21.34 ശതമാനം വർക്കല ബ്ലോക്കിലാണ്. ജില്ലയിലെ 80 ശതമാനം കർഷകരും ഒരേക്കറിൽ താഴെയാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ കൃഷി ലാഭകരമായിരുന്നെന്ന് 67 ശതമാനം കർഷകർ അഭിപ്രായപ്പെട്ടു. പരിശീലനം ആവശ്യമുണ്ടെന്ന് 73 ശതമാനം. കലക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ അനുകുമാരി പ്രിൻസിപ്പൽ കൃഷി ഓഫീസർ വി ദീപയ്ക്ക് നൽകിയാണ് റിപ്പോർട്ട് പ്രകാശിപ്പിച്ചത്. ജില്ലാ പ്ലാനിങ് ഓഫീസർ പ്രവീൺ പി പള്ളത്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി അനീഷ് കുമാർ എന്നിവർ സന്നിഹിതരായി.










0 comments