ad
Deshabhimani

print edition പിഎസ്‍സി; അഭിമുഖം

Kerala PSC
വെബ് ഡെസ്ക്

Published on Aug 22, 2026, 01:00 AM | 1 min read

തിരുവനന്തപുരം : കൊല്ലം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്‌തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 114/2025) തസ്തികയിലേക്ക് സെപ്തംബർ ഒന്നിന് പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഫോൺ: 0474 2743624.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (കാറ്റഗറി നമ്പർ 812/2025 ധീവര), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി (കാറ്റഗറി നമ്പർ 895/2025 മുസ്ലിം): സെപ്തംബർ ഒന്നിന് പിഎസ്‌സി ആസ്ഥാനത്ത്‌. ഫോൺ: 0471 2546448.


മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024) ഏഴാംഘട്ട അഭിമുഖം സെപ്തംബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌, 9, 10, 11, 16, 17, 18 തീയതികളിൽ പിഎസ്‌സി ആസ്ഥാനത്ത്‌.


പൊതുമരാമത്ത് (ഇലക്ട്രോണിക്സ് വിഭാഗം) വകുപ്പിൽ എൻജിനിയറിങ് അസിസ്റ്റന്റ്/ ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 192/2019) (4% ഭിന്നശേഷി സംവരണത്തിനായുള്ള കൂട്ടിച്ചേർക്കൽ ചുരുക്കപ്പട്ടിക): സെപ്തംബർ രണ്ടിന് പിഎസ്‌സി ആസ്ഥാനത്ത്‌. ഫോൺ: 0471 2546281.


​സാധ്യതാപട്ടിക


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 175/2025) അർഹതാ നിർണയ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. പിഎസ്‌സി വെബ്സൈറ്റിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home