ad
Deshabhimani

print edition കാമ്പസിൽ 
ജാതിവിവേചനം 
തടയുന്ന ചട്ടത്തിൽ 
മാറ്റംവരുത്തും

Supreme Court
വെബ് ഡെസ്ക്

Published on Aug 22, 2026, 01:00 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെ സർവകലാശാലകളിൽ ജാതിവിവേചനം തടയാൻ യുജിസി കൊണ്ടുവന്ന പുതിയ ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ചിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്‌ ഇക്കാര്യം അറിയിച്ചത്‌. നാലാഴ്‌ചയ്‌ക്കുള്ളിൽ സമഗ്രമായ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കോടതി യുജിസിയോട് ആവശ്യപ്പെട്ടു. ‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ 2026’ എന്ന പേരിലാണ്‌ യുജിസി ചട്ടം പുറത്തിറക്കിയത്‌. ജാത്യധിക്ഷേപത്തെത്തുടർന്ന്‌ ആത്മഹത്യചെയ്‌ത രോഹിത്‌ വെമുല, പായൽ തദ്‌വി എന്നീ ദളിത്‌ വിദ്യാർഥികളുടെ അമ്മമാർ നൽകിയ പരാതിയിൽ കോടതിയാണ്‌ ചട്ടനിർമാണത്തിന്‌ നിർദേശം നൽകിയത്‌..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home