സനാതനികളുടെ ഹിന്ദുത്വ വഴികൾ
പുസ്തക ചർച്ച നടത്തി

ആലത്തൂർ
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രചിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ പുസ്തക ചർച്ച ആലത്തൂർ ദേശീയ മൈതാനിയിൽ നടന്നു. ആലത്തൂർ ഏരിയ സെക്രട്ടറി സി ഭവദാസൻ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ ശാന്തകുമാരൻ പുസ്തകം പരിചയപ്പെടുത്തി. പി ജയരാജൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, വി പൊന്നുക്കുട്ടൻ, ജില്ലാ കമ്മിറ്റി അംഗം കെ ഡി പ്രസേനൻ, സാഹിത്യസംഘം മേഖലാ സെക്രട്ടറി വി മുരുകൻ, പ്രസിഡന്റ് എം എം എ ബക്കർ എന്നിവർ സംസാരിച്ചു.









0 comments