ad
Deshabhimani

സംസ്ഥാനപാതയില്‍ അനധികൃത കണ്ടെയ്നര്‍; വ്യാപാരിക്കെതിരെ പഞ്ചായത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2026, 02:51 AM | 1 min read

കിളിമാനൂര്‍

സംസ്ഥാന പാതയില്‍ കെഎസ്ടിപി പുറമ്പോക്കില്‍ അനധികൃതമായി കണ്ടെയ്നര്‍ സ്ഥാപിച്ച് വ്യാപാരം നടത്താനുള്ള നീക്കം പഴയകുന്നുമ്മേല്‍ പഞ്ചായത്ത് തടഞ്ഞു. കിളിമാനൂര്‍ ചെവളമഠം അറുപറതലയ്ക്കല്‍ വീട്ടില്‍ ബദറുദീനാണ് പഞ്ചായത്തില്‍നിന്ന് അനുമതിയില്ലാതെ എസ്എന്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്ത് കണ്ടെയ്നര്‍ സ്ഥാപിച്ചത്. അനധികൃത പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടയുടന്‍ പഞ്ചായത്ത് സെക്രട്ടറി, കണ്ടെയ്നര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നോട്ടീസ് നൽകി. കൂടുതല്‍ നിയമനടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് കെഎസ്ടിപി അധികൃതര്‍ക്കും കിളിമാനൂര്‍ പൊലീസിനും കത്ത് നൽകി. അനധികൃതമായി സ്ഥാപിച്ച കണ്ടെയ്നറിലും നോട്ടീസ് പതിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെയ്നർ മാറ്റിയില്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം ചെലവില്‍ ഇത് നീക്കം ചെയ്തശേഷം ചെലവായ തുക ഉടമയില്‍നിന്ന് തിരികെ പിടിക്കും. റോഡ് വക്കിലെ സര്‍ക്കാര്‍ ഭൂമിയിലോ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലോ ഇത്തരത്തിലുള്ള അനധികൃതമായ കൈയേറ്റം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് എസ് വീ ഷീബ, സെക്രട്ടറി പി സുനില്‍ എന്നിവര്‍ അറിയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home