നാവായിക്കുളത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

നാവായിക്കുളത്ത് എല്‍ഡിഎഫ്അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തിയപ്പോള്‍
കിളിമാനൂര്‍
നാവായിക്കുളം പഞ്ചായത്തിലെ കോണ്‍ഗ്രസ്– ബിജെപി കൂട്ടുകെട്ടിലും ഭരണസ്തംഭനത്തിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ധര്‍ണ നടത്തി. വാര്‍ഡുകളിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ കത്താത്ത തെരുവുവിളക്കുകള്‍ ഓണക്കാലത്തെങ്കിലും എല്ലാ വര്‍ഷവും നന്നാക്കുമായിരുന്നു. ഈ വര്‍ഷം ഇതുവരെയും ഒരു നടപടിയുമായില്ല. തെരുവുനായ ശല്യം കാരണം എല്ലാ വാര്‍ഡിലും ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. നായകളെ നിയന്ത്രിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. നിരവധിപേര്‍ക്കാണ് തെരുവുനായകളുടെ കടിയേറ്റത്. കുടുംബശ്രീക്കും ചെയര്‍പേഴ്സണുമെതിരെ പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാതെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ജില്ലാ മിഷന് പ്രസിഡന്റും വൈസ് പ്രസിഡന്റും പരാതി നൽകിയതും പ്രതിഷേധത്തിനിടയാക്കി. എല്‍ഡിഎഫ് പ്രതിനിധിയെ ഒഴിവാക്കി ബിജെപിയുടെ ജനപ്രതിനിധിയെ കുടുംബശ്രീ എക്സ് ഒഫീഷ്യോ അംഗമാക്കിയതും ധാരണയുടെ തെളിവാണ്. ബഡ്സ് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയിലും ഇത്തരത്തിൽ ബിജെപി നേതാവിനെ ഉള്‍പ്പെടുത്തി. ബിജെപി–കോണ്‍ഗ്രസ് ഒത്തുകളി പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യണമെന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവ് ഇ ജലാലിന്റെ ആവശ്യത്തോട് മുഖംതിരിച്ചതോടെയാണ് ധർണ പഞ്ചായത്ത് അംഗങ്ങളായ എസ് ശ്രീനാഥ്, എം നജീം, വി വിജിൻ, ജ്യോതി ശശി, മീര അനിൽ എന്നിവർ നേതൃത്വം നൽകി.








0 comments