Deshabhimani

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

തൊഴിൽ തട്ടിപ്പിൽ പൂട്ടിയ കമ്പനിക്ക് സഹായവുമായി പ്രസിഡന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2026, 04:47 AM | 1 min read

കഴക്കൂട്ടം ​

കിൻഫ്ര അപ്പാരൽ പാർക്കിൽ 13 വർഷംമുന്പ് തൊഴിൽ തട്ടിപ്പ് നടത്തി പൂട്ടിപ്പോയ സ്വകാര്യകമ്പനിക്ക് വഴിവിട്ട സഹായവുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌. ഈ സ്ഥാപനത്തിൽ ജോലിക്കായുള്ള അഭിമുഖം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്നതായി വാട്സാപ് ഗ്രൂപ്പുകളിൽ ബ്ലോക്ക് പ്രസിഡന്റിന്റെ ശബ്ദസന്ദേശവുമെത്തി. 'പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ തയ്യൽ അറിയാവുന്ന 50ഓളംപേരെ കിൻഫ്ര പാർക്കിലെ പൂജാ ഗാർമെന്റ്സ് ഇന്റർവ്യൂ ചെയ്ത്‌ എടുക്കും. തുടക്കം 12,000 രൂപ നൽകുമെന്നും പകൽ മൂന്നിന്‌ ബ്ലോക്ക് പഞ്ചായത്തിൽ എത്തണ'മെന്നും പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്. ഭരണസമിതിയോ സെക്രട്ടറിയോ ബന്ധപ്പെട്ടവരോ അറിയാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കമ്പനിക്ക് അനുമതി കൊടുത്തതും ഇന്റർവ്യൂ നടത്തുന്നതും. ഇത് അംഗീകരിക്കാനാകില്ലെന്ന്‌ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ​മുന്പ് തൊഴിൽ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട സ്ഥാപനത്തിനുവേണ്ടി ആരുമറിയാതെ ബ്ലോക്ക് ഓഫീസിൽ ഇന്റർവ്യൂ നടത്താനാണ് തീരുമാനം. ഭരണസമിതി തീരുമാനം ഇല്ലാതെ ഇങ്ങനെയുള്ള തട്ടിപ്പ് കമ്പനികളുടെ ഇന്റർവ്യൂകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ അനിൽ പറഞ്ഞു. 13 വർഷംമുന്പ് പ്രവർത്തിച്ചിരുന്ന വസ്ത്ര വ്യാപാര കമ്പനിയായ പൂജ ഗാർമെന്റ്‌സ്‌ 300ഓളം തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ വന്നതോടെ പൂട്ടിപ്പോകുകയായിരുന്നു. തുടർന്ന് നിർമൽ കൃഷ്ണ എന്ന ചിട്ടിക്കമ്പനി ഏറ്റെടുത്തു. ഇ‍ൗ ചിട്ടിക്കമ്പനിയും സാന്പത്തിക തട്ടിപ്പിനെ തുടർന്ന്‌ സമരവും കേസുമായി പൂട്ടിപ്പോയി.നചന



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home