2 അതിഥിത്തൊഴിലാളികൾക്ക് പരിക്ക്

നിർമാണത്തിലിരിക്കുന്ന കെട്ടിടം
കിള്ളിയിൽ
നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കാട്ടാക്കട കിള്ളിക്കുസമീപം കെട്ടിടത്തിന്റെ രണ്ടാംനിലയിൽ കോൺക്രീറ്റ് ജോലിക്കിടെ താഴെവീണ് പശ്ചിമ ബംഗാൾ സ്വദേശികൾക്ക് പരിക്ക്. തട്ടിന് താങ്ങായി സ്ഥാപിച്ചിരുന്ന തൂൺ ഇളകിമാറിയാണ് വിപുൽ ബർമൻ, സുശാന്ത് ബർമൻ എന്നിവർ വീണത്. തിരുമല മാങ്കാട്ടുകടവ് സ്വദേശി ബാബുവിന്റെ കെട്ടിടത്തിലാണ് രാത്രി പതിനൊന്നോടെ അപകടമുണ്ടായത്. രണ്ടാംനിലയിൽ കോൺക്രീറ്റ് ജോലികൾ നടത്തുന്നതിനിടെ തട്ടിന് താങ്ങായി സ്ഥാപിച്ച തൂൺ ഇളകിമാറിയതോടെ ഇരുവരും താഴേക്ക് വീണു. ഒരാളുടെ മുഖത്തും മറ്റേയാളുടെ കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 108 ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുഖത്ത് പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റേയാൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.







0 comments