നടുവൊടിച്ച് ദേശീയപാത; ദുരിതത്തിലായി വാഹനയാത്രക്കാർ

വെള്ളറട
തിരുവനന്തപുരം ദേശീയപാതയിലെ റോഡുകളുടെ ശോച്യാവസ്ഥ വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. തക്കലയ്ക്കും പാർവതിപുരത്തിനും ഇടയിലുള്ള പാതയിൽ വലിയ കുഴികൾ രൂപപ്പെട്ടത് ഇരുചക്രവാഹന യാത്രക്കാരുടെയടക്കം നടുവൊടിക്കുന്നു. തക്കല ബസ് സ്റ്റാൻഡിന് സമീപം വില്ലുക്കുറി പാലം, ചുങ്കാൻകടമുതൽ പാർവതിപുരംവരെ റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞു. വലിയ കുഴികളിൽ ചാടാതിരിക്കാൻ മുന്നിൽ പോകുന്ന കാറുകളും മറ്റ് വലിയ വാഹനങ്ങളും പെട്ടെന്ന് വെട്ടിക്കുന്നത് തൊട്ടുപിന്നാലെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ കാരണമാകുന്നു. നിരവധി അപകടങ്ങൾ നിത്യേന നടന്നിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകാത്തതിനെതിരെ ജനരോഷം ശക്തമാണ്. യാത്രക്കാരുടെ ജീവന് ഭീഷണിയായ പാത അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments