ad
Deshabhimani

കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനത്തില്‍നിന്ന് വിട്ടുനിന്നു

നാവായിക്കുളത്ത് കുടുംബശ്രീക്കെതിരെ പ്രസിഡന്റും വൈസ് പ്രസിഡന്റും

നാവായിക്കുളത്ത് കുടുംബശ്രീ ഓണച്ചന്ത വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

നാവായിക്കുളത്ത് കുടുംബശ്രീ ഓണച്ചന്ത വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 03:25 AM | 1 min read

കിളിമാനൂര്‍

നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കുടുംബശ്രീക്കെതിരെ രംഗത്ത്. കുടുംബശ്രീ സിഡിഎസില്‍ എക്സ് ഒഫീഷ്യോ അംഗമായി ബിജെപി വനിതാ മെമ്പറെ നോമിനേറ്റ് ചെയ്ത കോൺഗ്രസുകാരനായ പ്രസിഡന്റിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസിലെതന്നെ ആറ് വിമത അംഗങ്ങളും എല്‍ഡിഎഫിലെ ആറ് അംഗങ്ങളും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സനും ജില്ലാ മിഷന് പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമെന്നവണ്ണം കുടുംബശ്രീ ഓണച്ചന്തയുടെ ഉദ്ഘാടനത്തില്‍നിന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും നോമിനേറ്റ് ചെയ്യപ്പെട്ട ബിജെപി വനിതാ മെമ്പറും വിട്ടുനിന്നു. ഇതിനെതിരെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ പ്രതിഷേധമുയരുകയാണ്‌. രാഷ്ട്രീയവൈരം തീര്‍ക്കാൻ വൈസ് പ്രസിഡന്റ് ഏഴിന്‌ ജില്ലാ മിഷനില്‍ സിഡിഎസ് ചെയര്‍പേഴ്സനെതിരെ വ്യാജപരാതി നൽകി. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മിഷന് പ്രസിഡന്റ് അഞ്ചിന് കത്തുനൽകി. എന്നാല്‍, ഏഴിന്‌ വൈസ് പ്രസിഡന്റ് നൽകിയ പരാതി അന്വേഷിക്കണമെന്ന്‌ അഞ്ചിന്‌ പഞ്ചായത്ത് പ്രസിഡന്റ് എങ്ങനെ കത്തുനൽകുമെന്ന്‌ എല്‍ഡിഎഫ് അംഗങ്ങള്‍ ചോദിച്ചു. അതേസമയം, കുടുംബശ്രീ ഓണച്ചന്ത വി ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ നാന്‍സി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങൾ ഇ ജലാല്‍, എം നജീം, എസ് ശ്രീനാഥ്, വി വിജിന്‍, ജ്യോതി ശശി, മീര അനില്‍ എന്നിവര്‍ സംസാരിച്ചു. നാവായിക്കുളത്തും കെട്ടിടം ജങ്‌ഷനിലുമായി രണ്ട് കുടുംബശ്രീ വിപണികളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home