കെഎസ്ആർടിഇഎ പ്രതിഷേധസംഗമം

കെഎസ്ആർടിഇഎ പ്രതിഷേധസംഗമം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെള്ളറട
കെഎസ്ആർടിസി ഡിപ്പോയെ തകർക്കാൻ പ്രാദേശിക കോൺഗ്രസ് നേതൃത്വം നടത്തുന്ന ഗൂഢശ്രമങ്ങൾക്കെതിരെ കെഎസ്ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം നടത്തി. സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മികച്ച ഡിപ്പോകളിലൊന്നായ വെള്ളറടയിലെ ജീവനക്കാരെ സ്ഥലംമാറ്റിയത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. സ്ഥാപനത്തെ തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ തൊഴിലാളികൾ പ്രതിരോധനിര തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി ഡി ജോ സഹായം അധ്യക്ഷനായി. കെ പ്രദീപ്കുമാർ, രജിതകുമാരി, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് മോഹനൻ, വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രദീപ്, എസ് എച്ച് എം ഷൂജ, പാറശാല സുരേഷ്, എൻ കെ രഞ്ജിത്ത്, വി ആർ പ്രഭു, പൂവാർ ഷാജി തുടങ്ങിയവർ സംസാരിച്ചു.









0 comments