ad
Deshabhimani

കൂലി കിട്ടിയില്ല; വ്യവസായ കേന്ദ്രം ഉപരോധിച്ചു

കൈത്തറി തൊഴിലാളി സംയുക്ത സമര സമിതിയുടെ  നേതൃത്വത്തിൽ 
ജില്ലാ വ്യവസായ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധം

കൈത്തറി തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ 
ജില്ലാ വ്യവസായ കേന്ദ്രത്തിന് മുന്നിൽ നടത്തിയ പ്രതിഷേധം

വെബ് ഡെസ്ക്

Published on Aug 22, 2026, 02:57 AM | 1 min read

കോഴിക്കോട്‌ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ അനാസ്ഥ കാരണം യൂണിഫോം നെയ്‌തതിന്‌ കൂലി കിട്ടാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കൈത്തറി അസോസിയേഷന്റെയും സംയുക്ത കൈത്തറി തൊഴിലാളികളുടെയും നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ഉപരോധിച്ചു. കൈത്തറി കൗൺസിൽ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. എച്ച്‌എംഎസ്‌ നേതാവ്‌ സി വി ഗോവിന്ദൻ അധ്യക്ഷനായി. കൈത്തറി തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി വിജയൻ മേപ്പയിൽ, കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോ. ജനറൽ സെക്രട്ടറി എ വി ബാബു, വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ ദാസൻ കൊയിലണ്ടി, കെ കെ കൃഷ്ണൻ, നാരായണക്കുറുപ്പ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home