ad
Deshabhimani

ഹരിത തിളക്കത്തിൽ വിളബ്ഭാഗം എഎംടിടിഐ സ്കൂൾ

ഗ്രീൻ ചാമ്പ്സ് പദ്ധതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിളബ്ഭാഗം എഎംടിടിഐ സ്കൂൾ പ്രിൻസിപ്പൽ 
ജെസി കലക്ടർ അനുകുമാരിയിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങുന്നു

ഗ്രീൻ ചാമ്പ്സ് പദ്ധതിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിളബ്ഭാഗം എഎംടിടിഐ സ്കൂൾ പ്രിൻസിപ്പൽ 
ജെസി കലക്ടർ അനുകുമാരിയിൽനിന്ന്‌ പുരസ്കാരം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 02:56 AM | 1 min read

വർക്കല

​ജില്ലാ ഭരണവും ശുചിത്വ മിഷനും പൊതുവിദ്യാഭ്യാസവകുപ്പും നടപ്പാക്കിയ 'ഗ്രീൻ ചാമ്പ്സ്' പദ്ധതിയിൽ വിളബ്ഭാഗം എഎംടിടിഐ സ്കൂൾ ഒന്നാം സ്ഥാനം. കലക്ടർ അനുകുമാരിയിൽനിന്ന്‌ സ്കൂൾ പ്രിൻസിപ്പൽ ജെസി അവാർഡ് ഏറ്റുവാങ്ങി. വിദ്യാലയങ്ങളിൽ ഹരിത ചട്ടങ്ങൾ കൃത്യമായി പാലിച്ചതിനും അക്കാദമിക് പരിസരത്തെ മാലിന്യസംസ്കരണം, പ്ലാസ്റ്റിക് നിർമാർജനം, ശുചിത്വ ബോധവൽക്കരണം എന്നിവയിലെ മികവിനാണ്‌ പുരസ്‌കാരം. സബ് കലക്ടർ ഒ വി ആൽഫ്രഡ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബിജു, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ സുജ, ഐഇസി കോ ഓർഡിനേറ്റർ അനഘ, ശുചിത്വ മിഷൻ ആർപി ശാന്തകുമാരി, സ്കൂൾ ഗ്രീൻ നോഡൽ ഓഫീസർ ഷിറാസ് ഖാൻ, വിദ്യാലയ പരിസ്ഥിതി സംരക്ഷണ സമിതി കൺവീനർ എസ് അനിജോ, എം ശ്യാം എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home