ചിതലി പെരുങ്കുന്നം രാമകൃഷ്ണൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ മത്സരം 27നാണ് മത്സരം
കർഷകപ്പെരുമയിൽ കാളപൂട്ട്

കുഴൽമന്ദം
കർഷക പുളകമണിയിക്കാൻ അവിട്ടം നാളിൽ ചിതലി പെരുങ്കുന്നം രാമകൃഷ്ണൻ മെമ്മോറിയൽ സ്റ്റേഡിയത്തിൽ കാളപൂട്ട് മത്സരം അരങ്ങേറും. ഓണാഘോഷത്തിന്റെ ഭാഗമായാണ് കാളപൂട്ട് മത്സരം അരങ്ങേറുന്നത്. 27ന് രാവിലെ എട്ടിന് കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് വിജയികൾക്ക് കെ രാധാകൃഷ്ണൻ എംപി ട്രോഫികൾ വിതരണം ചെയ്യും. ആദ്യകാലങ്ങളിൽ കാർഷികാവശ്യത്തിനായി വളർത്തിയിരുന്ന കന്നുകാലികൾക്ക് കായിക ക്ഷമത വർധിപ്പിക്കാനായി തെളിമത്സരങ്ങൾ സംഘടിപ്പിക്കുമായിരുന്നു. കർഷകരുടെ നേതൃത്വത്തിലായിരുന്നു തെളിമത്സരം. കാലിച്ചന്തയിലൂടെ പേരെടുത്ത കുഴൽമന്ദത്തിന്റെ മണ്ണിൽ കർഷകരുടെയും കർഷകത്തൊഴിലാളിയുടെയും നേതൃത്വത്തിൽ പിന്നീട് കന്നുതെളി മത്സരം ആരംഭിച്ചു. ചിതലി കെ എസ് ഹരിദാസ് മെമ്മോറിയൽ സ്റ്റേഡിയത്തിലും കോട്ടായി കെ ആർ വി സ്റ്റേഡിയത്തിലുമാണ് ഇത്തരത്തിൽ മത്സരങ്ങൾ നടത്തിയിരുന്നത്. വർഷങ്ങളോളം മികച്ച രീതിയിൽ നടത്തിവന്നിരുന്ന കന്നുതെളി പിന്നീട് നിലച്ചു പോകുകയായിരുന്നു. കാള, പോത്ത് എന്നീ ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. തെളി മത്സരത്തിൽ പ്രത്യേക പരിശീലനം നേടിയ ജാക്കികളാണ് ഉരുക്കളെ ഓടിക്കുക.









0 comments