ad
Deshabhimani

പെൻഷൻ വിതരണം അട്ടിമറിക്കൽ

സഹകരണ ജീവനക്കാർ പ്രതിഷേധിച്ചു

കേരള കോ – ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കമ്മിറ്റി സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് 
സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 22, 2026, 02:00 AM | 1 min read

പാലക്കാട്‌

ക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോ –ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കമ്മിറ്റി സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി. അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച്‌ ജോയിന്റ് രജിസ്‌ട്രാർ ഓഫീസ് പരിസരത്ത് അവസാനിച്ചു. സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ്‌ എം ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം ബബിത, ജില്ലാ ട്രഷറർ വി ജ്യോതിബസു, എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ രാജേഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബി സുധീർ നന്ദിയും പറഞ്ഞു. സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, ക്ഷേമ പെൻഷൻ വിതരണം ചെയ്ത ഇൻസെന്റീവ് അനുവദിക്കുക തുടങ്ങിയാവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home