ad
Deshabhimani

റെയില്‍വെ കെട്ടിട നവീകരണം

പൊളിച്ചുമാറ്റിയ സാമഗ്രികള്‍ പാര്‍ക്കിങ്‌ സ്ഥലത്ത്; യാത്രക്കാർക്ക്‌ അപകട ഭീഷണി

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ വാഹനപാര്‍ക്കിങ്‌ സ്ഥലത്ത് ഇരുന്പ് സാമഗ്രികള്‍ കൂട്ടിയിട്ട നിലയില്‍
വെബ് ഡെസ്ക്

Published on Aug 22, 2026, 02:00 AM | 1 min read

കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ കെട്ടിട നവീകരണത്തിനായി പൊളിച്ചുമാറ്റിയ ഇരുന്പ് സാമഗ്രികള്‍ വാഹനപാര്‍ക്കിങ്‌ സ്ഥലത്ത് കൂട്ടിയിട്ടത് യാത്രക്കാര്‍ക്ക് അപകടഭീഷണിയാവുന്നു. റെയില്‍വെ സ്റ്റേഷന് കിഴക്കുഭാഗത്താണ്‌ ഇരുന്പ് സാമഗ്രികളും കന്പികളും കൂട്ടിയിട്ടിരിക്കുന്നത്. ദീപ്തി തിയറ്ററിന് സമീപത്തും തൊട്ടടുത്ത് പുതുതായി ഒരുക്കിയ വിശാലമായ സ്ഥലത്തുമാണ് യാത്രക്കാർ വാഹനങ്ങൾ നിര്‍ത്തിയിടുന്നത്. കൂടുതലും ഇരുചക്രവാഹനങ്ങളാണ്. ഓണക്കാലമായയതിനാല്‍ തിരക്ക് കൂടിയിട്ടുണ്ട്. ഇതേ സ്ഥലത്തുതന്നെയാണ് റെയില്‍വെ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പഴയ മേല്‍ക്കൂര പൊളിച്ച അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ഇവ തുരുന്പെടുത്ത നിലയിലാണ്. അങ്ങിങ്ങായി ചിതറിക്കിടക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് മുറിവേല്‍ക്കാനുള്ള സാധ്യതയേറെയാണ്. വാഹനങ്ങള്‍ കയറ്റിവെക്കുന്നവര്‍ ഇരുന്പ് സാമഗ്രികളില്‍ ചവിട്ടിയാണ് നടന്നുപോകുന്നത്. റെയില്‍വെ സ്റ്റേഷനിലെത്തുന്നവരിൽ പലരും ഇതുവഴിയാണ്‌ നടന്നുപോകുന്നതും. പലർക്കും അവശിഷ്‌ടങ്ങൾ തട്ടി മുറിവേറ്റതായും പരാതിയുണ്ട്‌. മേല്‍മാട് നവീകരണം നടന്നിട്ട് മാസങ്ങളായെങ്കിലും സുരക്ഷിതമായ സ്ഥലത്തേക്ക് ഇരുന്പ് സാമഗ്രികള്‍ മാറ്റാന്‍ റെയില്‍വെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home