ad
Deshabhimani

സഹകരണ ജീവനക്കാരുടെ 
ജെആർ ഓഫീസ്‌ മാർച്ച്‌

സഹകണ ജീവനക്കാർ തൃശൂർ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ 
കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

സഹകണ ജീവനക്കാർ തൃശൂർ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ 
കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 22, 2026, 12:01 AM | 1 min read

തൃശൂർ

ക്ഷേമ പെൻഷൻ വിതരണത്തിൽനിന്ന്‌ സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോ–ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലെ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ക്ഷേമപെൻഷൻ നൽകിയതിന്റെ ഇൻസെന്റീവ്‌ കുടിശ്ശിക ഉടൻ അനുവദിക്കുക, സഹകരണ ജീവനക്കാരുടെ ലീവ്‌ സറണ്ടർ ആനൂകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, സഹകരണ മേഖലയിൽ യുഡിഎഫ്‌ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാർച്ച്‌. സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. കെസിഇയു ജില്ലാ പ്രസിഡന്റ്‌ എ എസ്‌ അൻവർ അധ്യക്ഷനായി. കെസിഇയു ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ, ട്രഷറർ റീന കരുണൻ, സംസ്ഥാന കമ്മിറ്റിയംഗം എ ടി ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പടിഞ്ഞാറേക്കോട്ടയിൽനിന്ന്‌ പ്രകടനമായാണ്‌ സഹകരണ ജീവനക്കാർ എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home