ad
Deshabhimani

മേയറും സംഘവും ഓണാഘോഷത്തിൽ

ഉത്സവബത്ത തേടി 
അലഞ്ഞ്‌ പെൻഷൻകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 21, 2026, 11:50 PM | 1 min read

 തിരുവനന്തപുരം

വെള്ളിയാഴ്‌ച തിരുവനന്തപുരം കോർപറേഷനിലെ ഓണാഘോഷം വലച്ചത്‌ ഉത്സവബത്ത തേടിയെത്തിയ പെൻഷൻകാർ. സർക്കാർ പ്രഖ്യാപിച്ച തുക ഉച്ചകഴിഞ്ഞും അക്ക‍ൗണ്ടിലെത്തിയില്ല. പെൻഷൻകാർ അന്വേഷിച്ചെത്തിയപ്പോൾ കോർപറേഷൻ സെക്രട്ടറി ഒപ്പിട്ടുനൽകേണ്ട ഫയലിന്‌ എന്തുപറ്റിയെന്ന്‌ ജീവനക്കാർക്ക്‌ അറിയില്ല. കാരണം കഴിഞ്ഞ 10 വർഷവും കൃത്യമായി അക്ക‍ൗണ്ടിലെത്തിയ ഫെസ്‌റ്റിവൽ അലവൻസ്‌ മുടങ്ങിയത്‌ ‘കംപ്യൂട്ടർ എറർ ആയിരിക്കാം’ എന്ന പതിവ്‌ മറുപടിയിൽ പെൻഷൻകാർ തൃപ്‌തരായില്ല. അയ്യായിരത്തോളം പെൻഷൻകാരാണ്‌ തിരുവനന്തപുരം കോർപറേഷനിലുള്ളത്‌. കഴിഞ്ഞ 10 വർഷവും ധനവകുപ്പ്‌ ഉത്തരവിറങ്ങിയാലുടൻ ഫെസ്‌റ്റിവൽ അലവൻസ്‌ അക്ക‍ൗണ്ടിലെത്തുമായിരുന്നെന്ന്‌ അവർ പറഞ്ഞു. വെള്ളി ഉച്ചകഴിഞ്ഞിട്ടും പണം ലഭിക്കാതെ അന്വേഷിച്ചെത്തിയപ്പോൾ മേയറും സംഘവും അപ്പുറത്തെ പന്തലിലിരുന്ന്‌ ഓണസദ്യ ഉണ്ണുകയായിരുന്നു. വൈകിട്ട്‌ 5.30നു ശേഷമാണ്‌ തുക അക്ക‍ൗണ്ടിലെത്തിയത്‌. വെള്ളിയാഴ്‌ചയായിരുന്നു കോർപറേഷനിൽ ഓണാഘോഷം. ക‍ൗൺസിലർമാരുൾപ്പെടെ പങ്കെടുത്തു. സെക്രട്ടറി പാസാക്കിയാൽ മാത്രമേ ഫെസ്‌റ്റിവൽ അലവൻസടക്കം അക്ക‍ൗണ്ടുകളിലേക്ക്‌ അയക്കാൻ ജീവനക്കാർക്കാകൂ. സെക്രട്ടറിയുടെ ഭാഗത്തുനിന്നാണോ വീഴ്‌ചയുണ്ടായതെന്ന്‌ പരിശോധിക്കണമെന്നാണ്‌ പെൻഷൻകാരുടെ ആവശ്യം. ​പെൻഷൻ 
നൽകുന്നതിലും 
അലംഭാവം സർവീസ്‌ പെൻഷനും കുടുംബ പെൻഷനും വാങ്ങുന്ന നിരവധിയാളുകൾ തിരുവനന്തപുരം കോർപറേഷൻ പരിധിയിലുണ്ട്‌. ഇതുവരെ രണ്ട്‌ പെൻഷനും ഒരേദിവസമാണ്‌ ലഭിച്ചിരുന്നത്‌. എന്നാൽ ജൂണിലും ജൂലൈയിലും രണ്ടുദിവസമയമാണ്‌ ലഭിച്ചത്‌. പെൻഷൻ ലോൺ എടുത്തവർക്ക്‌ ഇത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home