മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി
മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു: ടി എം തോമസ് ഐസക്

മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളന പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
കോവളം
മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങി ജയിച്ചിട്ട് അവർക്കെതിരെ പ്രവർത്തിക്കുന്ന സമീപനമാണ് വി ഡി സതീശന്റേതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലില്‍ മത്സ്യത്തൊഴിലാളികളെ കാണാതായപ്പോഴുള്ള മുഖ്യമന്ത്രി അടക്കമുള്ളവരുടെ സമീപനവും കണ്ടതാണ്. കടപ്പുറത്തേക്ക് വന്നാൽ ആക്രമിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഫിഷറീസ് മന്ത്രി അപകടം നടന്നിട്ട് തൊഴിലാളികളെ തിരിഞ്ഞുനോക്കിയില്ല. ഇതിനെതിരെയുള്ള കടപ്പുറത്തിന്റെ ശബ്ദമാണ് ജോണിന്റെ മകളിൽനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കടൽ കുത്തകകൾക്ക് തീറെഴുതി കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം എം ലോറൻസ് നഗറിൽ (അടിമലത്തുറ) നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ സ്നാഗപ്പൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ലെനിൻ, പി എസ് ഹരികുമാർ, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, ജില്ലാ കമ്മിറ്റി അംഗം വണ്ടിത്തടം മധു, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ ക്ലൈനസ് റൊസാരിയോ, യൂണിയൻ സംസ്ഥാന സെക്രട്ടറി ഇ കെന്നഡി, ജില്ലാ സെക്രട്ടറി ആർ ജെറാൾഡ്, എ ജെ സുക്കാർണോ, ഏരിയ കൺവീനർ കരിങ്കട രാജൻ, ട്രഷറർ ജെറോംദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസുന്ത മോഹൻ, യേശുരാജൻ, കെ എസ് സജി, എസ് മണിക്കുട്ടൻ, വിനോദ് വൈശാഖി, എൽ സരൺ, മാർട്ടിൻ തോബിയാസ്, പി മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ശനി രാവിലെ 9.30ന് കെ മത്യാസ്, എച്ച് ഹാരിസ് നഗറിൽ (മാധവവിലാസം യുപി സ്കൂൾ) യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ സ്നാഗപ്പൻ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ആർ ജെറാൾഡ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.










0 comments