ad
Deshabhimani

പ്രായം കൂടിയ ഇന്ത്യൻ ടെസ്‌റ്റ്‌ കളിക്കാരൻ

print edition ഇന്നിങ്സ്‌ അവസാനിച്ചു, ഗോപിനാഥിന്‌ വിട

C D Gopinath

സി ഡി ഗോപിനാഥ്‌

വെബ് ഡെസ്ക്

Published on Apr 10, 2026, 01:13 AM | 1 min read

ചെന്നൈ: ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സി ഡി ഗോപിനാഥ്‌(96) അന്തരിച്ചു. 1952ൽ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ വിജയംനേടിയപ്പോൾ 35 റണ്ണെടുത്തിട്ടുണ്ട്‌. അന്നത്തെ ടീമിൽ അവശേഷിച്ച ഏക കളിക്കാരനാണ്‌.


പ്രായംകൂടിയ ഇന്ത്യൻ ടെസ്‌റ്റ്‌ താരമെന്ന ബഹുമതിയും ഉണ്ടായിരുന്നു. ജീവിച്ചിരുന്നവരിൽ ലോകത്തെ രണ്ടാമത്തെ പ്രായംകൂടിയ കളിക്കാരനാണ്‌. 97 വയസ്സുള്ള ഓസ്‌ട്രേലിയയുടെ നീൽ ഹാർവിയാണ്‌ ഒന്നാമൻ.


1930ൽ ജനിച്ച ഗോപിനാഥ്‌ ഇന്ത്യക്കായി എട്ട്‌ ടെസ്‌റ്റ്‌ കളിച്ചു. 12 ഇന്നിങ്സിൽ നേടിയത്‌ 242 റൺ. 83 ഒന്നാംക്ലാസ്‌ മത്സരങ്ങളിൽ 4259 റണ്ണെടുത്തിട്ടുണ്ട്‌. വലംകൈ ബാറ്ററും മീഡിയം പേസറുമായിരുന്നു. ഇംഗ്ലണ്ടിനെതിരെ 1951ലാണ്‌ അരങ്ങേറ്റം. സമനിലയിലായ ടെസ്‌റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പുറത്താകാതെ 50 റണ്ണെടുത്തു. എട്ടാമനായാണ്‌ ബാറ്റ്‌ ചെയ്‌തത്‌. രണ്ടാം ഇന്നിങ്സിൽ 42 റണ്ണെടുത്തു. അവസാന ടെസ്‌റ്റ്‌ 1960ൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌.


ആഭ്യന്തര ക്രിക്കറ്റിൽ മദ്രാസ്‌ ടീമിൽ അംഗമായിരുന്നു. ഭാര്യ കോമളയ്‌ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം തമിഴ്‌നാട്ടിലെ കൂനൂരിലായിരുന്നു താമസം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home