Deshabhimani

print edition ബീർഡ്‌മാൻ 
ഇംഗ്ലണ്ടിനെ 
തീർത്തു

Cricket

Photo: AP

വെബ് ഡെസ്ക്

Published on Nov 14, 2026, 12:30 AM | 1 min read

പെർത്ത്‌: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക്‌ മിന്നുംജയം. ഏഴ്‌ വിക്കറ്റിനാണ്‌ ആതിഥേയരുടെ ജയം. അരങ്ങേറ്റ മത്സരത്തിൽ ആറ്‌ വിക്കറ്റുമായി കളംവാണ വലം കൈയൻ പേസർ മഹീൽ ബീർഡ്‌മാനാണ്‌ ഓസീസിന്റെ വിജയശിൽപ്പി.


7.4 ഓവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 24 റൺ വഴങ്ങിയാണ്‌ നേട്ടം. ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റർമാരെ ഇരുപത്തൊന്നുകാരൻ മടക്കി. 132 റൺ വിജയലക്ഷ്യം അനായാസം ഓസ്‌ട്രേലിയ മറികടന്നു. ക്യാപ്‌റ്റൻ മിച്ചെൽ മാർഷ്‌ 50 റൺ നേടി. സ്‌കോർ: ഇംഗ്ലണ്ട്‌ 131 (33.4) ഓസീസ്‌ 132/3(23.3).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home