ഹർമൻപ്രീത്, മന്ദാന, ദീപ്‌തി എ ഗ്രേഡ്; മലയാളി താരങ്ങൾക്ക് ഇടംകിട്ടിയില്ല

ന്യൂഡൽഹി : ബിസിസിഐയുടെ വാർഷിക കരാറിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന, ഓൾ റൗണ്ടർ ദീപ്‌തി ശർമ എന്നിവർ എ ഗ്രേഡിൽ. 50 ലക്ഷം രൂപയാണ് വാർഷിക തുക. ബി ഗ്രേഡിൽ പേസർ രേണുക ഠാക്കൂർ, ജെമീമ റോഡ്രിഗസ്, വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, ഓപ്പണർ ഷഫാലി വർമ എന്നിവർ ഉൾപ്പെട്ടു.
30 ലക്ഷം രൂപയാണ് തുക. സി ഗ്രേഡിന് 10 ലക്ഷവും.
രാജേശ്വരി ഗെയ്‌ക്ക്‌വാദ് പട്ടികയിൽനിന്ന് പുറത്തായി. മലയാളി താരങ്ങളായ മിന്നുമണി, എസ് സജന, ആശാ ശോഭന എന്നിവരും കരാർ പട്ടികയിലില്ല.
ഗ്രേഡ് എ: ഹർമൻപ്രീത്, മന്ദാന, ദീപ്‌തി.
ഗ്രേഡ് ബി: രേണുക, ജെമീമ, റിച്ച, ഷഫാലി.
ഗ്രേഡ് സി: യസ്‌തിക ഭാട്ടിയ, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, ടിറ്റാസ് സദു, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ, ഉമ ഛേത്രി, സ്‌നേഹ് റാണ, പൂജ വസ്‌ത്രാക്കർ.
0 comments