ബിസിസിഐ വാർഷിക കരാർ: നാലു പേർ എ പ്ലസ് ഗ്രേഡിൽ; സഞ്ജുവിന് സി ഗ്രേഡ്

മുംബൈ: ബിസിസിഐയുടെ വാർഷിക കരാർ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങൾ എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെട്ടു. വാർഷിക കരാറിലേക്കു തിരികെയെത്തി ശ്രേയസ് അയ്യർ ബി ഗ്രേഡിൽ സ്ഥാനം നേടി. മലയാളി താരം സഞ്ജു സാംസണെ സി ഗ്രേഡിൽ നിലനിർത്തി. കഴിഞ്ഞ വർഷത്തെ കരാറിൽ ഇല്ലാതിരുന്ന ഇഷാൻ കിഷനും സി ഗ്രേഡിൽ ഉണ്ട്.
ഋഷഭ് പന്തിന് എ ഗ്രേഡിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. മുഹമ്മദ് സിറാജ്, കെ എൽ രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവരാണ് എ ഗ്രേഡിലുള്ള മറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ എന്നിവർ ബി ഗ്രേഡിലാണ്.
പുതുതായി വാർഷിക കരാറിൽ ഉൾപ്പെട്ട നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറേൽ, അഭിഷേക് ശർമ, സർഫറാസ് ഖാൻ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ സി ഗ്രേഡിലാണ്. കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ അശ്വിനെ കരാർ പരിധിയിൽ നിന്നൊഴിവാക്കി.









0 comments