പരിക്കേറ്റാൽ പകരക്കാരൻ ; ആഭ്യന്തര ക്രിക്കറ്റിൽ നടപ്പാക്കാൻ ബിസിസിഐ


Sports Desk
Published on Aug 18, 2025, 12:29 AM | 1 min read
മുംബൈ
പരിക്കേറ്റാൽ പകരക്കാരനെ ഇറക്കാനുള്ള നിയമവുമായി ബിസിസിഐ. കളിക്കിടെ ഗുരുതരമായി പരിക്കേറ്റ് കളത്തിൽ തുടരാൻ കഴിയാത്ത സാഹചര്യംവന്നാൽ മറ്റൊരു കളിക്കാരനെ ഇറക്കാനാകുന്ന നിയമമാണ് ആഭ്യന്തര ക്രിക്കറ്റിൽ നടപ്പാക്കുന്നത്. ഇൗ സീസൺ ദുലീപ് ട്രോഫിയിലാണ് ആദ്യ പരീക്ഷണം. പിന്നാലെ രഞ്‌ജി ട്രോഫിയിലും നടപ്പാക്കും.
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്‌റ്റർ ടെസ്‌റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തകർന്ന കാൽപ്പാദത്തോടെ ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. ഇതോടെയാണ് ക്രിക്കറ്റിലും പകരക്കാരൻ വേണമെന്ന ചർച്ച ഉയർന്നത്.
രാജ്യാന്തര ക്രിക്കറ്റിലും ഈ നിയമം വേണമെന്നാണ് ബിസിസിഐയുടെ ആവശ്യം.









0 comments