അടിച്ചു കൂട്ടിയത് 431 റൺസ്; കൂറ്റൻ ജയവുമായി ഓസീസ്

ഡാർവിൻ (ഓസ്‌ട്രേലിയ): ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് കൂറ്റൻ ജയം. 276 റൺസിനാണ് ഓസീസിന്റെ ജയം. പരമ്പര നഷ്ടമായ ഓസീസിന് ജയത്തോടെ മുഖം രക്ഷിക്കാനായി. മൂന്ന് മത്സര പരമ്പരയിൽ ആദ്യ രണ്ട് മത്സരത്തിലും തോൽവി അറിഞ്ഞ ഓസീസ് മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. മൂന്ന് പേർ സെഞ്ചുറി നേടിയ മത്സരത്തിൽ 431/2 എന്ന കൂറ്റൻ സ്കോറാണ് ഓസീസ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 115 റൺസിന് പുറത്തായി.
ഓപ്പണർമാരായ ട്രാവിസ് ഹെഡ് (142), മിച്ചൽ മാർഷ് (100), കാമറൂൺ ഗ്രീൻ (118*) എന്നിവരാണ് ഓസീസിന് കുറ്റൻ സ്കോർ സമ്മാനിച്ചത്. അർധസെഞ്ചുറിയുമായി അലക്സ് കാരിയും (50*) മികച്ച പിന്തുണ നൽകി. 432 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തകർച്ചയോടെയാണ് തുടങ്ങിയത്. ഡെവാൾഡ് ബ്രെവിസും (49) ടോണി ഡി സോർസിയും (33) മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. ഓസീസിനായി കൂപ്പർ കൊണോലി അഞ്ച് വിക്കറ്റെടുത്തു.
അതേസമയം ഒന്നാം ഏകദിനത്തിൽ 98 റൺസിനും രണ്ടാം ഏകദിനതത്തിൽ 84 റൺസിനുമാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.









0 comments