ad
Deshabhimani

ഇന്ത്യൻ കുപ്പായമിടാൻ അക്വിബ്‌ നബി; ബുമ്രയ്ക്ക് പകരക്കാരനായി ടീമിൽ

aquib nabi
വെബ് ഡെസ്ക്

Published on Aug 03, 2026, 10:22 AM | 1 min read

ന്യൂഡൽഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ ജമ്മു കശ്‌മീർ പേസർ അക്വിബ്‌ നബി ഇടംനേടി. പരിക്ക് മൂലം പുറത്തായ ജസ്‌പ്രീത്‌ ബുമ്രയ്ക്ക് പകരക്കാരനായാണ് വലംകൈയൻ പേസർ ടീമിലെത്തുന്നത്. രഞ്‌ജിട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ്‌ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയായിരുന്നു അക്വിബ്‌. കശ്മീർ താഴ്‍വരയിൽ നിന്നും ഇന്ത്യൻ ടീമിൽ എത്തുന്ന ആദ്യതാരമെന്ന നേട്ടവും അക്വിബ്‌ സ്വന്തമാക്കി. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്‌ താരമാണ്‌.


രഞ്‌ജിട്രോഫിയിൽ ജമ്മു കശ്‌മീരിന്‌ കന്നിക്കിരീടം ഒരുക്കിയതിൽ പ്രധാനിയാണ്‌ അക്വിബ്‌ നബി. പത്ത്‌ കളിയിൽ 60 വിക്കറ്റുമായി ടൂർണമെന്റിലെ താരമായി. ഫൈനലിൽ ഉൾപ്പെടെ ഏഴ്‌ തവണ അഞ്ച്‌ വിക്കറ്റ്‌ പ്രകടനവും നടത്തി. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഒരു സീസണിൽ 60 വിക്കറ്റ്‌ നേടുന്ന മൂന്നാമത്തെ താരമാണ്‌. ജയദേവ്‌ ഉനദ്‌ഘട്ട്‌ (67 വിക്കറ്റ്‌, സ‍ൗരാഷ്‌ട്ര, 2020), ഡി ഗണേഷ്‌ (62 വിക്കറ്റ്‌, കർണാടക, 1989) എന്നിവരാണ്‌ ഇതിന്‌ മുമ്പ്‌ ഇ‍ൗ നേട്ടം സ്വന്തമാക്കിയത്‌.


ആഗസ്‌ത്‌ 15നാണ്‌ ശ്രീലങ്കൻ പരമ്പര തുടങ്ങുന്നത്‌. ആദ്യ ടെസ്റ്റ് 15ന് ഗാലെയിലും രണ്ടാം ടെസ്റ്റ് 23 ന് കൊളംബോയിലും നടക്കും. ഇന്ത്യൻ ടീം ഉടൻ ലങ്കയിലേക്ക്‌ പുറപ്പെടും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home